തൃശൂർ, പത്തനംതിട്ട ജില്ലകൾ ഒഴിച്ച് കേരളത്തിലെ മറ്റു ജില്ലകളിൽ ഓരോ മാർക്കറ്റിംഗ് ഫ്രാഞ്ചൈസിയേ ഞങ്ങൾക്ക് ആവശ്യമുണ്ട്.

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • ഒരു സ്വയം തൊഴിൽ എന്ന നിലയിൽ മറ്റു ആരെയും ആശ്രയിക്കാതെ നിങ്ങൾക്കായി ഒരു ബിസിനസ് വളർത്താൻ വേണ്ടി കുറച്ചു പണം ചിലവാക്കാനും ജോലി ചെയ്യാനും നിങ്ങൾ തയാറാണോ?

  • നിങ്ങളുടെ ജില്ലയിൽ ഒരു ബിസിനസ് തുടങ്ങാൻ 30000/- രൂപ ഫ്രാഞ്ചൈസിഫീസ് കൊടുക്കാൻ തയാറാണോ? ഇതിനു സ്വന്തമായി ഓഫീസ് ഉണ്ടാകേണ്ട ആവശ്യമില്ല.

  • ഇതൊരു MLM (മൾട്ടിലെവൽ മാർക്കറ്റിംഗ് സിസ്റ്റം) അല്ല.

  • നിങ്ങളുടെ ജില്ലയിൽ നമ്മുടെ ബിസിനസ് കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കാൻ പ്രവർത്തിക്കുക എന്നതാണ് ഒരു മാർക്കറ്റിംഗ് ഫ്രാഞ്ചയ്‌സീ എന്ന നിലയിൽ നിങ്ങൾ ചെയ്യേണ്ടത്. അതിനായി നിങ്ങളുടെ ജില്ലയിൽ എല്ലായിടത്തും യാത്ര ചെയ്യാൻ തയാറാണോ?

  • ജോലി ചെയ്തു തുടങ്ങുമ്പോൾ ഒരു മാസത്തിനുള്ളിൽ ചെറിയ വരുമാനം ലഭിച്ചു തുടങ്ങുമെങ്കിലും കാര്യമായ വരുമാനം ലഭിക്കുവാൻ മൂന്നു മാസം വരെ കാത്തിരിക്കാൻ തയാറാണോ?

  • താല്പര്യമുണ്ടെങ്കിൽ താഴെക്കാണുന്ന വിവരങ്ങൾ ഇപ്പൊൾത്തന്നെ നൽകുക. എന്നിട്ടു വിശദാംശങ്ങൾക്കു താഴേക്കു വായിക്കുക..

ചെയ്യേണ്ട ജോലി എന്താണ്?:

  • ഒന്നാമതായി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന കോഴ്സ് സർട്ടിഫിക്കറ്റുകൾ, ഡിപ്ലോമകൾ, ആശുപത്രികൾ പോലെയുള്ള സ്ഥാപനങ്ങൾ നൽകുന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ, ട്രാൻസ്‌ക്രിപ്റ്റുകൾ മുതലായവ രാജ്യാന്തര തലത്തിൽ തന്നെ - അത് നൽകിയത് ആരാണ് എന്ന് - പരിശോധിക്കാൻ കഴിയുന്ന ഒരു സംവിധാനം നമുക്കുണ്ട്. അത് സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും നൽകുന്ന സ്ഥാപനങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ചെയ്യേണ്ട ജോലി.

  • രണ്ടാമതായി: ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഉണ്ടാക്കി സ്വന്തം ബ്രാൻഡിൽ (Small Scale and Medium Scale) വിൽപന നടത്തുന്നവർ നമ്മുടെ സർവീസ് ഉപയോഗിക്കുമ്പോൾ അവരുടെ ഉപഭോക്താക്കൾക്ക് അവർ വാങ്ങിയവ ഒറിജിനൽ ആണെന്ന് അവ വാങ്ങി വീട്ടിൽ കൊണ്ടുചെന്നിട്ട് ഉറപ്പുവരുത്താൻ കഴിയും. ഇത് അവരുടെ വിൽപനയും വരുമാനവും കൂട്ടാൻ പലരീതിയിലും സഹായിക്കും.

  • താങ്കളുടെ ജില്ലയിലെ മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ സന്ദർശിച്ച് നമ്മൾ കൊടുക്കുന്ന സേവനങ്ങളെക്കുറിച്ചു വിജയകരമായി അവരെ അറിയിക്കുക എന്നതാണ് മാർക്കറ്റിംഗ് ഫ്രെഞ്ചിസീ ചെയ്യേണ്ട ജോലി.

ഈ മാർക്കറ്റിംഗ് എങ്ങനെ ബിസിനസ് ആകും?

  • സാധാരണ മാർക്കറ്റിംഗ് ജോലികളിൽ നമുക്ക് ലഭിക്കുന്നത് ഒരു അടിസ്ഥാന ശമ്പളവും പിന്നെ നമ്മൾ എടുക്കുന്ന ഓർഡറുകൾക്ക് ഒരു കമ്മീഷനും ആയിരിക്കും. അതുകൊണ്ട് ഒരുമാസം ജോലി ചെയ്തില്ലെങ്കിൽ അപ്പോൾ ശമ്പളവും കമ്മീഷനും ഉണ്ടാകില്ല.

  • എന്നാൽ ഇവിടെ അങ്ങനെ അല്ല. നമ്മുടെ സർവീസ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലോ, ആശുപത്രികൾ പോലെയുള്ള സ്ഥാപനങ്ങളിലോ പരിചയപ്പെടുത്തി അവർ അത് ഉപയോഗിക്കാൻ തീരുമാനിച്ചു രജിസ്റ്റർ ചെയ്താൽ പിന്നെ നിങ്ങൾ അവിടെ പോകേണ്ടതില്ല. അവരെ നിങ്ങൾ കൊണ്ടുവന്ന ഉപഭോക്താവ് ആയി ആണ് ഞങ്ങൾ രേഖപ്പെടുത്തുക. അവർ നമ്മുടെ സർവീസ് ഇനി തുടർച്ചയായി ഉപയോഗിക്കുന്നതിനു നിങ്ങൾ അവരെ കാണേണ്ട ആവശ്യം ഇല്ല.

  • അവർ കൊടുക്കുന്ന ഓരോ സർട്ടിഫിക്കറ്റിനും നമ്മൾ അവരെ ആ മാസത്തിന്റെ അവസാനം ബില്ല് ചെയ്യും. സാധാരണയായി ബില്ല് ചെയ്ത് ഏഴു ദിവസങ്ങൾക്കുള്ളിൽ നമുക്ക് പണം കിട്ടും. അതിന്റെ ഇരുപതു ശതമാനം (20%) നിങ്ങൾക്കുള്ള കമ്മീഷൻ ആണ്. അത് മാസാവസാനം നിങ്ങളുടെ അക്കൗണ്ടിലേക്ക് ഞങ്ങൾ ട്രാൻസ്ഫർ ചെയ്യും.

  • അവർ എത്രകാലം നമ്മുടെ സർവീസ് ഉപയോഗിച്ചാലും നിങ്ങൾക്ക് 20% കമ്മീഷൻ ആയി ലഭിക്കും. ഓരോ മാസവും നമ്മൾ അവരെ ബില്ല് ചെയ്യുന്നതിന്റെ കോപ്പി നിങ്ങള്ക്ക് കിട്ടുകയും ചെയ്യും.

  • ബ്രാൻഡഡ് പ്രൊഡക്ടുകൾക്ക് നമ്മൾ കൊടുക്കുന്ന സർവീസിനും ഇതുപോലെ തന്നെ നിങ്ങൾക്ക് കമ്മീഷൻ ലഭിക്കും.

  • ചുരുക്കത്തിൽ ഒന്നോ രണ്ടോ വര്ഷം നിങ്ങൾ മാർക്കറ്റിംഗ് ഫ്രാഞ്ചയ്‌സീ ആയി പ്രവർത്തിച്ചാൽ അടുത്ത അഞ്ചോ പത്തോ വർഷത്തേക്ക് മാസം രണ്ടു ലക്ഷം മുതൽ നാലുലക്ഷം വരെ മാസവരുമാനം നേടാൻ കഴിയും.

ഞങ്ങൾ എന്ത് സപ്പോർട്ട് ആണ് നിങ്ങള്ക്ക് നൽകുക?

  • ഈ ബിസിനസ് ചെയ്യാൻ നിങ്ങൾക്ക് ഒരു ഓഫീസ് ആവശ്യമില്ല.

  • ഞങ്ങളുടെ ഓഫീസ് അഡ്രസ്സോടുകൂടിയ വിസിറ്റിംഗ് കാർഡ് ഞങ്ങൾ നിങ്ങൾക്ക് നൽകും.

  • നമ്മുടെ ഓരോ സർവീസിനും ഉപയോഗിക്കേണ്ട ബ്രോഷറുകൾ, രജിസ്‌ട്രേഷൻ ഫോമുകൾ മുതലായവ ഞങ്ങൾ നൽകും.

  • ഇവയൊക്കെ നന്നായി ഉപയോഗിക്കാനും നമ്മുടെ സർവീസ് അവർക്ക് പരിചയപ്പെടുത്താനും ആവശ്യമുള്ള ട്രെയിനിങ് ഞങ്ങൾ തരുന്നതാണ്.

  • സോഷ്യൽ മീഡിയ വഴി ധാരാളം പരസ്യങ്ങളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും,

  • ആവശ്യമുള്ള സമയത്തു ഞങ്ങൾ നേരിട്ടുവന്നു ഓർഡർ/റെജിസ്ട്രേഷൻ ലഭിക്കാൻ ഞങ്ങൾ സഹായിക്കും.

താല്പര്യം ഉണ്ടെങ്കിൽ കൂടുതൽ അറിയാൻ താഴെ കാണുന്ന ഫോം പൂരിപ്പിച്ചു "Submit" ചെയ്യൂക